പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ) കാർഡ്
ഒരു പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ) കാർഡ് (ഇമ്മ്യൂണൈസേഷൻ കാർഡ് എന്ന് അറിയപ്പെടുന്നു) നിങ്ങളുടെ കുട്ടിക്ക് ലഭിച്ച എല്ലാ രോഗപ്രതിരോധ മരുന്നുകളെയും കുറിച്ചുള്ള വിവരം നൽകുന്നു, കൂടാതെ വരാനിരിക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ (വാക്സിനേഷനുകളുടെ) ഓർത്തുവയ്ക്കാൻ നിങ്ങളെ സഹായിക്കുന്നു. അതിനാൽ നിങ്ങൾക്ക് ഒരെണ്ണം പോലും നഷ്ടമാകില്ല.
സാധാരണയായി, ഒരു ശിശുരോഗവിദഗ്ദ്ധനാണ് നിങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ) കാർഡ് നൽകുന്നത് . 18 വയസ്സ് വരെയുള്ള പ്രായത്തിനിടയിൽ ശുപാർശ ചെയ്യുന്ന വാക്സിനുകളെ കുറിച്ച് കൂടുതലറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വാക്സിനേഷൻ കാർഡ് നിങ്ങളുടെ കുട്ടിയുടെ ആരോഗ്യ പാസ്‌പോർട്ടാണ്
ഇന്ന് തന്നെ നിങ്ങളുടെ കുട്ടിയുടെ വാക്സിനേഷൻ കാർഡ് പരിശോധിക്കുകയും അവരുടെ കുത്തിവയ്‌പ്പുകൾ (വാക്സിനേഷൻ) കൃത്യസമയത്ത് പൂർത്തിയാക്കാൻ നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുകയും ചെയ്യുക. .