മീസൽസ് വാക്സിനേഷൻ (എംഎംആർ വാക്സിനേഷൻ) കുട്ടികളെ അഞ്ചാംപനിയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ്.
You are now leaving GSK’s website and are going to a website that is not operated/controlled by GSK. Though we feel it could be useful to you,we are not responsible for the content/service or availability of linked sites. You are therefore mindful of these risks and have decided to go ahead.
Agree Agree Agree Stayമീസൽസ് അഥവാ അഞ്ചാംപനി വാക്സിനേഷൻ (എംഎംആർ വാക്സിനേഷൻ) വഴി തടയാൻ കഴിയുന്ന ഒരു ഗുരുതരമായ വൈറൽ രോഗമാണ്.
ഈ കുത്തിവയ്പ്പുകളുടെ (വാക്സിനേഷൻ) ഒരു ഡോസ് നിങ്ങൾക്ക് നിശ്ചിത സമയത്ത് എടുക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരുകയാണെങ്കിൽ ക്യാച്ച്-അപ്പ് കുത്തിവയ്പ്പിനായി (വാക്സിനേഷൻ) നിങ്ങൾക്ക് ഡോക്ടറുമായി ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ മീസൽസ് വാക്സിനേഷനെ കുറിച്ച് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക
മീസിൽസ് അഥവാ അഞ്ചാം പണി ഒരു പകർച്ചവ്യാധിയാണ്, അത് ശ്വാസനാളിയെ ബാധിക്കുകയും ശരീരത്തിലുടനീളം വ്യാപിക്കുകയും ചെയ്യുന്ന ഗുരുതരമായ വൈറൽ രോഗമാണ്.
രോഗബാധിതരായ വ്യക്തികളിൽ നിന്ന് ചുമ, തുമ്മൽ എന്നിവയിലൂടെയോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ വരുന്ന ശ്വസനത്തിൽ ഉൾപ്പെടുന്ന വെള്ളതുള്ളികളിലൂടെയാണ് മീസൽസ് പകരുന്നത്.
സാധാരണയായി ഉയർന്ന പനിയാണ് മീസൽസിന്റെ ആദ്യ ലക്ഷണം , തുടർന്ന് ഇനിപറയുന്ന മറ്റ് ലക്ഷണങ്ങൾ കാണപ്പെടുന്നു:
• തടിപ്പുകൾ, സാധാരണയായി മുഖത്തും കഴുത്തിന്റെ മുകൾ ഭാഗത്തും, ഇത് കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കും
• ചുമ
• മൂക്കൊലിപ്പ്
കണ്ണുകളിൽ ചുവപ്പ്, വെള്ളം വരുക
കവിളിനുള്ളിൽ ചെറിയ വെളുത്ത പാടുകൾ
5 വയസ്സിന് താഴെയുള്ള കുട്ടികളിലോ 30 വയസ്സിന് മുകളിലുള്ള മുതിർന്നവരിലോ ആണ് ഗുരുതരമായ സങ്കീർണതകൾ കാണപ്പെടുന്നത്. ഈ സങ്കീർണതകളിൽ ഇനിപറയുന്നവ ഉൾപ്പെടാം:
അന്ധത
എൻസെഫലൈറ്റിസ് (മസ്തിഷ്ക വീക്കം ഉണ്ടാക്കുന്ന ഒരു അണുബാധ)
കഠിനമായ വയറിളക്കവും അനുബന്ധമായുണ്ടാകുന്ന നിർജ്ജലീകരണവും
ചെവി അണുബാധകൾ അല്ലെങ്കിൽ ന്യുമോണിയ പോലുള്ള ഗുരുതരമായ ശ്വാസകോശ അണുബാധകൾ
കുട്ടികൾക്ക് മൂന്ന്‍ ഡോസുകൾ നൽകണം:
• 1 മത് ഡോസ് 9 മാസങ്ങൾ പ്രായമുള്ളപ്പോൾ
• 2 മത് ഡോസ് 15 മാസങ്ങൾ പ്രായമുള്ളപ്പോൾ
• 3 മത് ഡോസ് 4 വയസ്സിനും 6 വയസ്സിനും ഇടയിൽ
തൊട്ടു മുൻപത്തെ ഡോസിനു 8 ആഴ്ചകൾക്ക് ശേഷം ഈ സമയത്തും 3 മത് ഡോസ് നൽകാവുന്നതാണ്.
ക്യാച്ച്-അപ്പ് വാക്സിനേഷൻ
• മുമ്പ് മംപ്സ് അഥവാ മുണ്ടിനീരിനുള്ള വാക്സിനേഷൻ (എംഎംആർ വാക്സിനേഷൻ) സ്വീകരിച്ചിട്ടില്ലാത്ത എല്ലാ സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്കും കൗമാരക്കാർക്കും 2 ഡോസുകൾ നൽകേണ്ടതുണ്ട്.
• ഒരു തവണ കുത്തിവയ്പ്പ് (വാക്സിനേഷൻ) എടുത്തിട്ടുണ്ടെങ്കിൽ, ഒരു ഡോസ് മാത്രമേ നൽകേണ്ടതുള്ളൂ
• 2 ഡോസുകൾ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ഇടവേള 4 ആഴ്ചകൾ ആയിരിക്കണം കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.
• പനി
• ചെറിയ തടിപ്പ്
• സന്ധികളിൽ താൽക്കാലിക വേദനയും കാഠിന്യവും
അപൂർവ്വമായി, പാർശ്വഫലങ്ങളിൽ ഉയർന്ന പനി ഉൾപ്പെടാം, അത് അപസ്മാരത്തിലേക്ക് നയിച്ചേക്കാം.
പാർശ്വഫലങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ദയവായി നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.
മീസൽസ് വാക്സിനേഷൻ (എംഎംആർ വാക്സിനേഷൻ) കുട്ടികളെ അഞ്ചാംപനിയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ്.
വാക്സിനേഷൻ എടുക്കാത്ത കുട്ടികളിലാണ് കൂടുതലും അപകടസാധ്യതയുള്ളത്. ഗർഭിണികൾ*, പ്രതിരോധ കുത്തിവയ്പ് എടുക്കാത്തർ അല്ലെങ്കിൽ വാക്സിനേഷന് ശേഷം പ്രതിരോധശേഷി നേടിയെടുത്തില്ലാത്തവർ എന്നിവർക്കും അപകടസാധ്യത കുറവായിരിക്കില്ല.
*ഗർഭധാരണം ആസൂത്രണം ചെയ്യുന്നതിന് 3 മാസം മുമ്പ് എംഎംആർ വാക്സിൻ എടുക്കേണ്ടതുണ്ട്.
• മീസിൽസ് വാക്സിനേഷന്റെ മുൻ ഡോസ് എടുത്തതിനെത്തുടർന്നു വാക്സിനേഷന്റെ ഏതെങ്കിലും പ്രത്യേക ഘടകത്തോട് ഗുരുതരമായതും ഒരുപക്ഷേ ജീവൻ അപകടപ്പെടുത്തുന്നതുമായ അലർജി പ്രതികരണം ഉണ്ടായിട്ടുള്ളവർ.
• മീസിൽസ് വാക്സിനേഷൻ സമയത്ത് അസുഖമുള്ളവർ.
• വാക്സിനേഷൻ സ്വീകരിക്കുന്ന വ്യക്തിയ്ക്ക് ഇനിപറയുന്നവ ഉണ്ടെങ്കിൽ ദയവായി ഒരു ഡോക്ടറോട് ചോദിക്കുക:
1. എച്ച്ഐവി/എയ്ഡ്സ് അല്ലെങ്കിൽ അവരുടെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന മറ്റേതെങ്കിലും രോഗം
2. 2 ആഴ്ചയോ അതിൽ കൂടുതലോ സ്റ്റിറോയിഡുകൾ പോലെയുള്ള പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ
3. ഏതെങ്കിലും തരത്തിലുള്ള ക്യാൻസർ
4. മരുന്നുകളോ റേഡിയേഷനോ ഉപയോഗിച്ചുള്ള കാൻസർ ചികിത്സ
5. അടുത്തിടെ ഒരു രക്തദാനം സ്വീകരിക്കുകയോ മറ്റ് രക്തസംബന്ധമായ ഘടകങ്ങൾ നൽകുകയോ ചെയ്താൽ
• ഗർഭിണികളും ഒരു കുഞ്ഞിനെ വേണ്ടി കാത്തിരിക്കുന്ന സ്ത്രീകളും.
*ഗർഭധാരണം പ്ലാൻ ചെയ്യുന്നതിന് 3 മാസം മുമ്പ് മീസൽസ് വാക്സിനേഷൻ എടുക്കാവുന്നതാണ്.
പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ.
ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. വാക്സിനേഷനായി സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ആനിമേഷൻ എന്നിവ ചിത്രീകരണത്തിന് മാത്രമുള്ളതാണ്