മെനിംഗോകോക്കൽ മെനിഞ്ചൈറ്റിസ് പ്രാഥമികമായി തലച്ചോറിന്റെയും സുഷുമ്നാ നാഡിയുടെയും ആവരണത്തെ ബാധിക്കുകയും വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, അണുബാധയുടെ തീവ്രതയെ ആശ്രയിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടാം.
ലക്ഷണങ്ങളിൽ ഇനി പറയുന്നവ ഉൾപ്പെടുത്തുന്നു:
• പനി
• തലവേദന
• ഓക്കാനം
• ചര്‍ദ്ദി
• കഴുത്തു വേദന
• ആശയക്കുഴപ്പം
• ഫോട്ടോഫോബിയ (പ്രകാശത്തോടുള്ള സംവേദകത്വം)
അണുബാധയുടെ ഏറ്റവും ഗുരുതരമായ രൂപങ്ങളിലൊന്ന് മെനിംഗോകോക്കൽ സെപ്റ്റിസീമിയയാണ്. ഇത് ഡാര്‍ക്ക് പര്‍പ്പിൾ റാഷ്, ദ്രുതഗതിയിലുള്ള രക്തചംക്രമണ തകരാർ എന്നിവയ്ക്കും അതുവഴി മരണത്തിനും കാരണമാകുന്നു.
സങ്കീർണതകൾ
നേരത്തെയുള്ള രോഗനിർണയം നടത്തിയാലും, ഏകദേശം 8% മുതൽ 15% വരെ രോഗികളും അണുബാധയ്ക്ക് ശേഷമുള്ള ആദ്യത്തെ 24 മുതൽ 48 മണിക്കൂർ വരെ അതിജീവിക്കണമെന്നില്ല.
രോഗത്തെ അതിജീവിക്കുന്ന അഞ്ചിൽ ഒരാൾക്ക് വരെ ബധിരത, നാഡീവ്യവസ്ഥയിലെ പ്രശ്നങ്ങൾ, മസ്തിഷ്ക ക്ഷതം തുടങ്ങിയ സങ്കീർണതകൾ ഉണ്ടാകാം.