വാക്സിനേഷൻ വഴി തടയാൻ കഴിയുന്ന ജനന വൈകല്യങ്ങളുടെ പ്രധാന കാരണമാണിത്. ഗർഭിണികളിൽ*, റൂബെല്ല ഗർഭസ്ഥ ശിശുവിന്റെ മരണത്തിനോ അപകടകരമായ വൈകല്യത്തിനോ കാരണമാകാം.
വാക്സിനേഷൻ എടുക്കാത്ത ഗർഭിണിയായ സ്ത്രീയെ റുബെല്ല വൈറസ് ബാധിച്ചാൽ, ഗർഭം അലസാനുള്ള സാധ്യതയുണ്ട് അല്ലെങ്കിൽ അവളുടെ കുഞ്ഞ് ജനിച്ച ഉടൻ തന്നെ മരണപ്പെട്ടേക്കാം .
ഇനിപ്പറയുന്നതുപോലുള്ള ഗുരുതരമായ ജനന വൈകല്യങ്ങൾ വികസിപ്പിക്കപ്പെടുകയും അത് അമ്മയിൽ നിന്നും ഗർഭസ്ഥ ശിശുവിലേക്ക് പകരുകയും ചെയ്യാം
• ഹൃദയത്തിന്റെ പ്രശ്നങ്ങൾ
• കേൾവിയും കാഴ്ചശക്തിയും നഷ്ടപ്പെടുന്നു
• ബുദ്ധിപരമായ വൈകല്യം
• കരൾ അല്ലെങ്കിൽ പ്ലീഹയുടെ ക്ഷതം
ആദ്യ ത്രിമാസത്തിൽ ഗർഭിണികൾ രോഗബാധിതരാകുമ്പോൾ ഇത്തരം ഗുരുതരമായ ജനന വൈകല്യങ്ങൾ സാധാരണമാണ്. ഈ ജനന വൈകല്യങ്ങൾ സി ആർ എസ് അല്ലെങ്കിൽ കൺജെനിറ്റൽ റൂബെല്ല സിൻഡ്രോം എന്നാണ് അറിയപ്പെടുന്നത്.
*ഗർഭധാരണം പ്ലാൻ ചെയ്യുന്നതിന് 3 മാസം മുമ്പ് എം എം ആർ വാക്സിനേഷൻ എടുക്കാവുന്നതാണ്.