ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ തവണ ടെറ്റാനസ് അണുബാധ അനുഭവപ്പെട്ടേക്കാം. ടെറ്റനസിൽ നിന്നുള്ള വീണ്ടെടുക്കൽ നിങ്ങളുടെ സ്വാഭാവിക പ്രതിരോധശേഷിയിൽ സംരക്ഷിച്ചു വയ്ക്കുകയില്ല. ഒരാൾ ടെറ്റനസിൽ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ടെങ്കിൽ, വാക്സിനേഷൻ നൽകുന്നത് നല്ലതാണ്.
You are now leaving GSK’s website and are going to a website that is not operated/controlled by GSK. Though we feel it could be useful to you,we are not responsible for the content/service or availability of linked sites. You are therefore mindful of these risks and have decided to go ahead.
Agree Agree Agree StayTetanus, also known as lockjaw, is a bacterial infection caused by Clostridium tetani. Tetanus infection can be prevented by tetanus vaccination.
ഈ കുത്തിവയ്പ്പുകളുടെ (വാക്സിനേഷൻ) ഒരു ഡോസ് നിങ്ങൾക്ക് നിശ്ചിത സമയത്ത് എടുക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരുകയാണെങ്കിൽ ക്യാച്ച്-അപ്പ് കുത്തിവയ്പ്പിനായി (വാക്സിനേഷൻ) നിങ്ങൾക്ക് ഡോക്ടറുമായി ബന്ധപ്പെടാവുന്നതാണ്.
Talk to your doctor about your tetanus vaccination
ടെറ്റനസിന് കാരണമാകുന്ന ബാക്ടീരിയയായ ക്ലോസ്ട്രിഡിയം ടെറ്റാനി മണ്ണ്, ഉമിനീർ, പൊടി, വളം എന്നിവയിൽ സാധാരണയായി കാണപ്പെടുന്നു. രോഗം ബാധിച്ചാൽ, വ്യക്തിക്ക് പേശി സങ്കോചങ്ങൾ വേദനാജനകമായി അനുഭവപ്പെടാം, പ്രത്യേകിച്ച് താടിയെല്ലിലും കഴുത്തിലും. രോഗിക്ക് ശ്വസിക്കാനും വിഴുങ്ങാനും വായയും കഴുത്തും ചലിപ്പിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ ഇതിനെ ലോക്ക്ജാവ് എന്നും വിളിക്കുന്നു.
ടെറ്റനസ് ബാക്‌ടീരിയയുടെ സ്‌പോറുകൾ സാധാരണയായി നമ്മുടെ ചുറ്റുപാടിൽ കാണപ്പെടുന്നു. സാധാരണയായി മലിനമായ വസ്തുക്കൾ മൂലമുണ്ടാകുന്ന പരിക്കുകളിലൂടെ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാൽ ഒരു വ്യക്തിക്ക് പ്രാഥമികമായി അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. സി ഡി സി അനുസരിച്ച്, ക്ലോസ്‌ട്രിഡിയം ടെറ്റാനി ഇനിപ്പറയുന്ന മാർഗങ്ങളിലൂടെ അണുബാധയ്ക്ക് കാരണമായേക്കാം:
സിഡിസി അനുസരിച്ച്, ടെറ്റനസ് ബാക്ടീരിയ നിങ്ങളെ ബാധിക്കുന്ന മറ്റ് ചില മാർഗങ്ങളിൽ ഇനിപറയുന്നവ ഉൾപ്പെടുന്നു:
ഇൻകുബേഷൻ കാലയളവ് (അസുഖം ബാധിക്കുന്നത് മുതൽ പ്രത്യക്ഷപ്പെടുന്നത് വരെയുള്ള സമയം) 3 മുതൽ 21 ദിവസം വരെയാണെങ്കിലും, മിക്ക കേസുകളും 10 മുതൽ 14 ദിവസങ്ങൾക്കിടയിലാണ് കാണപ്പെടുന്നത്. ഇനിപറയുന്ന സന്ദർഭങ്ങളിലാണ് കുറഞ്ഞ ഇൻകുബേഷൻ കാലയളവുകൾ കാണപ്പെടുന്നു:
ടെറ്റനസ് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല.
ഒരിക്കലും വാക്സിനേഷൻ എടുത്തിട്ടില്ലാത്തവരിലാണ് ടെറ്റനസ് അണുബാധ സാധാരണയായി കാണപ്പെടുന്നത്. WHO അനുസരിച്ച്, ചില സാധാരണ ലക്ഷണങ്ങളിൽ ഇനിപറയുന്നവ ഉൾപ്പെടുന്നു:
ബാക്ടീരിയ നവജാതശിശുക്കളെയും ബാധിച്ചേക്കാം. നവജാതശിശുക്കളിലെ പൊതുവായി കാണുന്ന ലക്ഷണങ്ങളിൽ പലപ്പോഴും കരച്ചിലോട് കൂടി പേശികളുടെ പിരിമുറുക്കം,മുലയൂട്ടുന്നതിനോ വലിച്ചു കുടിക്കുന്നതിനോ ഉള്ള ബുദ്ധിമുട്ടുകൾ എന്നിവ ഉൾപ്പെടുന്നു.
ടെറ്റാനസ് വാക്സിനേഷൻ ടെറ്റാനസിനെതിരെ സംരക്ഷണം നൽകുന്നു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐഎപി) ന്റെ വാക്‌സിന്‍സ് & ഇമ്മ്യൂണൈസേഷൻ പ്രാക്ടീസസ് സംബന്ധിച്ച ഉപദേശക സമിതി (എസിവിഐപി) യുടെ അഭിപ്രായപ്രകാരം താഴെപ്പറയുന്ന പ്രായങ്ങളിൽ ഓരോ ഡോസുവീതം മൂന്ന് ഡോസുകളിലായാണ് വാക്സിനേഷൻ നൽകുന്നത്:
ഇതിനുപുറമേ, 16 -18 മാസങ്ങള്‍ക്കുള്ളിലും 4-6 വയസ്സിനിടയിലും ടെറ്റനസ് കുത്തിവയ്പിനുള്ള (വാക്സിനേഷൻ) ബൂസ്റ്റർ ഡോസുകളും നല്‍കേണ്ടതാണ്
ടിഡാപ് (ആന്റിജൻ സംയുക്ത ടെറ്റനസ്, ഡിഫ്തീരിയ, അസെല്ലുലാർ പെർട്ടുസിസ്) 10-12 വയസ്സിൽ.
മുതിർന്നവർക്കും ബൂസ്റ്റർ ഡോസുകൾ (ടിഡാപ്) ആവശ്യമാണ്.
കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനുമായി (പീടിയാട്രീഷ്യൻ) ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.
നിരവധി വാക്സിനേഷനുകൾ പോലെ, ടെറ്റനസ് വാക്സിനേഷനും കുത്തിവയ്പ്പ് നടത്തിയ സ്ഥലത്ത് വ്രണമോ ചുവപ്പോ വീക്കമോ ഉണ്ടായേക്കാംഅപസ്മാരം , കോമ, സ്ഥിരമായ മസ്തിഷ്ക ക്ഷതം, മതിഭ്രംശം എന്നിവ മറ്റു അപൂർവ്വമായ എന്നാൽ ഗുരുതരമായ പ്രശ്വഫലങ്ങളിൽ (സൈഡ് എഫ്ഫക്ട് ) ഉൾപ്പെടുന്നു.
അത്തരം ലക്ഷണങ്ങൾ നിങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ഉടൻ തന്നെ നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ (പീഡിയാട്രീഷ്യൻ) പരിശോധിക്കുക.
പാർശ്വഫലങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ദയവായി നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.
ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ തവണ ടെറ്റാനസ് അണുബാധ അനുഭവപ്പെട്ടേക്കാം. ടെറ്റനസിൽ നിന്നുള്ള വീണ്ടെടുക്കൽ നിങ്ങളുടെ സ്വാഭാവിക പ്രതിരോധശേഷിയിൽ സംരക്ഷിച്ചു വയ്ക്കുകയില്ല. ഒരാൾ ടെറ്റനസിൽ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ടെങ്കിൽ, വാക്സിനേഷൻ നൽകുന്നത് നല്ലതാണ്.
പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ.
ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. വാക്സിനേഷനായി സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ആനിമേഷൻ എന്നിവ ചിത്രീകരണത്തിന് മാത്രമുള്ളതാണ്