5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിന് പ്രധാന കാരണം ന്യൂമോകോക്കൽ രോഗങ്ങളാണ്, ഇത് ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നു ജീവന് തന്നെ ഭീഷണിയാകുകയും ചെയ്തേക്കാം
You are now leaving GSK’s website and are going to a website that is not operated/controlled by GSK. Though we feel it could be useful to you,we are not responsible for the content/service or availability of linked sites. You are therefore mindful of these risks and have decided to go ahead.
Agree Agree Agree Stayസ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകളാണ് ന്യൂമോകോക്കൽ രോഗങ്ങൾ എന്ന് വിളിക്കുപ്പെടുന്നവ. ഇവയിൽ നിന്നും സംരക്ഷണം നേടാൻ സഹായിക്കുന്ന ഒരു അറിയപ്പെടുന്ന മാർഗമാണ് ന്യൂമോകോക്കൽ കുത്തിവയ്പ്പ് (വാക്സിനേഷൻ) .
ഈ കുത്തിവയ്പ്പുകളുടെ (വാക്സിനേഷൻ) ഒരു ഡോസ് നിങ്ങൾക്ക് നിശ്ചിത സമയത്ത് എടുക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരുകയാണെങ്കിൽ ക്യാച്ച്-അപ്പ് കുത്തിവയ്പ്പിനായി (വാക്സിനേഷൻ) നിങ്ങൾക്ക് ഡോക്ടറുമായി ബന്ധപ്പെടാവുന്നതാണ്.
ന്യൂമോകോക്കൽ വാക്സിനേഷനെ കുറിച്ച് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക.
സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളെ സാധാരണയായി ന്യൂമോകോക്കൽ രോഗങ്ങൾ എന്ന് വിളിക്കുന്നു. ന്യുമോണിയ, സെപ്റ്റിസെമിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരമായ രോഗങ്ങൾ മുതൽ ഗുരുതരമല്ലാത്ത, എന്നാൽ സാധാരണ അണുബാധകളായ സൈനസൈറ്റിസ്, ഓട്ടിറ്റിസ് മീഡിയ (മിഡിൽ ഇയർ ഇൻഫെക്ഷനുകൾ) എന്നിവ വരെയുണ്ട്.
രോഗബാധിതരായ ആളുകളിൽ നിന്നും അവരുടെ ശ്വസനത്തിലെ വെള്ളതുള്ളികളിലൂടെയും ഉമിനീർ അല്ലെങ്കിൽ മ്യൂക്കസ് പോലുള്ള സ്രവങ്ങളിലൂടെയും ന്യൂമോകോക്കൽ ബാക്ടീരിയകൾ പകരുന്നു.
പലരും, പ്രത്യേകിച്ച് കുട്ടികൾ, ബാക്ടീരിയയുടെ ലക്ഷണങ്ങളൊന്നും കാണിക്കാതെയുള്ള വാഹകരാണ്,കൂടാതെ രോഗം മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കുന്നു
ന്യുമോകോക്കൽ രോഗത്തിന്റെ ലക്ഷണങ്ങൾ ശരീരത്തിന്റെ ബാധിക്കുന്ന ഭാഗത്തെ ആശ്രയിച്ചിരിക്കുന്നു, ഇവ മിതമായ തോതിൽ ഉള്ളത് മുതൽ ഗുരുതരമായവ വരെയാകാം. അണുബാധയുടെ തരത്തെ ആശ്രയിച്ച് രോഗലക്ഷണങ്ങൾ താഴെ സൂചിപ്പിച്ചതുപോലെ കാണപ്പെടുന്നു, എന്നാൽ ഇവ മാത്രമായി പരിമിതപ്പെടുന്നില്ല:
ന്യുമോണിയ (ശ്വാസകോശ അണുബാധ)
• പനിയും കുളിരും
• ശ്വാസതടസ്സം അല്ലെങ്കിൽ വര്‍ദ്ധിച്ച ശ്വാസഗതി
• ചുമ
• നെഞ്ചുവേദന
മെനിഞ്ചൈറ്റിസ് (മസ്തിഷ്കആവരണം അല്ലെങ്കിൽ സുഷുമ്നാ നാഡിയുടെ അണുബാധ)
• കഴുത്തിലെ കോച്ചിപ്പിടുത്തം
• പനി
• തലവേദന
• പ്രകാശത്തോടുള്ള സംവേദനക്ഷമത
• ആശയക്കുഴപ്പം ബാക്ടീരിയമിയ (രക്ത അണുബാധ)
• കുളിര്
• പനി
• ശ്രദ്ധക്കുറവ്
സെപ്സിസ് (ഒരു അണുബാധയ്ക്ക് വര്‍ദ്ധിച്ച പ്രതികരണം)
• ആശയക്കുഴപ്പം അല്ലെങ്കിൽ വിഭ്രാന്തി
• ശ്വാസ തടസ്സം
• പനിയും വിറയലും
• ചുരുങ്ങിയ വിയർക്കുന്ന ചർമ്മം
• ഉയർന്ന ഹൃദയമിടിപ്പ്
• കഠിനമായ വേദന അല്ലെങ്കിൽ അസ്വസ്ഥത
ചെവിയുടെ മധ്യഭാഗത്തുള്ള അണുബാധ (ഓട്ടിറ്റിസ് മീഡിയ)
• ചെവിയിൽ വേദന
• ചുവപ്പ്, വീർത്ത ചെവി
• പനി
• ഉറക്കം
സൈനസ് അണുബാധ
• തലവേദന
• മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്
• മണം നഷ്ടപ്പെടുന്നു
• മുഖത്ത് വേദന അല്ലെങ്കിൽ മർദ്ദം
• പോസ്റ്റ്നാസൽ ഡ്രിപ്പ്
ന്യൂമോകോക്കൽ കുത്തിവയ്പ്പ് (വാക്സിനേഷൻ) ന്യുമോകോക്കൽ രോഗം തടയുന്നതിനുള്ള ഫലപ്രദമായ മാർഗമാണ്.
നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുന്നതിനോ അണുബാധ പടരുന്നത് തടയുന്നതിനോ സഹായിക്കുന്ന മറ്റ് മാർഗങ്ങളിൽ ഇനിപറയുന്നവ ഉൾപ്പെടുന്നു:
• തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ വായ മൂടുക
• പതിവായി കൈ കഴുകുക
• മുലയൂട്ടൽ
• പുകവലി രഹിത പരിസ്ഥിതി
• ഒരു കുട്ടിക്ക് എപ്പോഴാണ് ന്യൂമോകോക്കൽ രോഗങ്ങൾക്കുള്ള വാക്സിനേഷൻ നൽകേണ്ടത്?
• ന്യൂമോകോക്കൽ രോഗങ്ങൾക്കുള്ള വാക്സിനേഷൻ 6 ആഴ്ച മുതൽ ആരംഭിക്കുന്നു.
• വ്യത്യസ്ത വാക്സിനുകൾക്ക് വ്യത്യസ്ത വാക്സിനേഷൻ ഷെഡ്യൂളുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനുമായി (പീടിയാട്രീഷ്യൻ) ബന്ധപ്പെടുക.
• കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.
ഏത് വാക്സിനേഷനും പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, അവ സാധാരണയായി നേരിയ തോതിൽ ഉള്ളതായിരിക്കും. അവയിൽ ചിലത് ഇനിപ്പറയുന്നു, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുന്നില്ല:
• ചുവപ്പ് നിറം
• വീക്കം
• കുത്തിവയ്പ്പ് എടുത്ത സ്ഥലത്തെ തടിപ്പ്
• പനി
• വിശപ്പില്ലായ്മ
• തലവേദന
• കുളിര്
പാർശ്വഫലങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ദയവായി നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.
5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിന് പ്രധാന കാരണം ന്യൂമോകോക്കൽ രോഗങ്ങളാണ്, ഇത് ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നു ജീവന് തന്നെ ഭീഷണിയാകുകയും ചെയ്തേക്കാം
പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ.
ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. വാക്സിനേഷനായി സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ആനിമേഷൻ എന്നിവ ചിത്രീകരണത്തിന് മാത്രമുള്ളതാണ്.