You are now leaving GSK’s website and are going to a website that is not operated/controlled by GSK. Though we feel it could be useful to you,we are not responsible for the content/service or availability of linked sites. You are therefore mindful of these risks and have decided to go ahead.

Agree Agree Agree Stay

നിങ്ങളുടെ കുട്ടിയെ റോട്ടവൈറസ് മൂലം ബാധിക്കുന്ന വയറിളക്കത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് റോട്ടവൈറസ് കുത്തിവയ്പ്പ് (വാക്സിനേഷൻ)

ഒരു കുത്തിവയ്പ്പ് (വാക്സിനേഷൻ) എടുക്കാൻ സാധിച്ചില്ലെങ്കിൽ എന്തുചെയ്യണം?
ക്യാച്ച്-അപ്പ് വാക്സിനേഷൻ

ഈ കുത്തിവയ്പ്പുകളുടെ (വാക്സിനേഷൻ) ഒരു ഡോസ് നിങ്ങൾക്ക് നിശ്ചിത സമയത്ത് എടുക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരുകയാണെങ്കിൽ ക്യാച്ച്-അപ്പ് കുത്തിവയ്പ്പിനായി (വാക്സിനേഷൻ) നിങ്ങൾക്ക് ഡോക്ടറുമായി ബന്ധപ്പെടാവുന്നതാണ്.

നിങ്ങൾക്കറിയാമോ?

  • • വാക്സിനേഷൻ റോട്ടവൈറസ് രോഗത്തിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കും.
  • • 3-5 വയസ്സ് പ്രായമാകുമ്പോഴേക്കും റോട്ടാവൈറസ് മിക്കവാറും എല്ലാ കുട്ടികളെയും ബാധിക്കുന്നു, ആഗോളതലത്തിൽ തന്നെ 5 വയസ്സിന് താഴെയുള്ള കുട്ടികളിൽ കടുത്ത നിർജ്ജലീകരണത്തോട് കൂടിയ വയറിളക്കത്തിനുള്ള പ്രധാന കാരണമാണിത്.

വൈകരുത്!

•റോട്ടവൈറസ് വാക്സിനേഷനെ കുറിച്ച് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക

•എന്താണ് റോട്ടവൈറസ്?

• കഠിനമായ വയറിളക്കത്തിനും ഛർദ്ദിക്കും കാരണമാകുന്ന ഒരു വൈറസാണ് റോട്ടാവൈറസ്. ഇത് കൂടുതലും ശിശുക്കളെയും ചെറിയ കുട്ടികളെയും ബാധിക്കുന്നു. വയറിളക്കവും ഛർദ്ദിയും ഗുരുതരമായ നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം (ശരീരത്തിലെ ദ്രാവകം നഷ്ടപ്പെടുന്ന അവസ്ഥ). നിർജ്ജലീകരണം ചികിത്സിച്ചില്ലെങ്കിൽ, അത് മാരകമായേക്കാം. ലോകമെമ്പാടുമുള്ള 5 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളെയും ഇത് ബാധിക്കുന്നു.

എങ്ങനെയാണ് റോട്ടവൈറസ് പകരുന്നത്?

വൈറസ് വായിലൂടെയും മലിനമായ വിസർജ്യവുമായി (മലം) സമ്പർക്കം പുലർത്തുന്നത് വഴിയും എളുപ്പത്തിൽ പടരുന്നതാണ്. ഇനിപ്പറയുന്നവ ഉണ്ടെങ്കിലും ഇത് സംഭവിക്കാം:

• വൃത്തിഹീനമായ കൈകൾ കഴുകാതെ കൈകൾ നിങ്ങളുടെ വായിൽ വയ്ക്കുക

• മലിനമായ വസ്തുക്കളിലോ പ്രതലങ്ങളിലോ സ്പർശിക്കുകയും, തുടർന്ന് വിരലുകൾ വായിൽ വയ്ക്കുക

• അല്ലെങ്കിൽ മലിനമായ ഭക്ഷണം കഴിക്കുക

രോഗബാധിതരായ വ്യക്തികളുടെ മലം, ഛർദ്ദി എന്നിവയിൽ വളരെ ഉയർന്ന സാന്ദ്രതയിൽ റോട്ടവൈറസുകൾ ദിവസങ്ങളോളം നിലനിക്കുന്നതാണ്.റോട്ടവൈറസിന്റെ രോഗലക്ഷണങ്ങൾ ഉള്ളപ്പോഴും സുഖം പ്രാപിച്ചതിന് ശേഷമുള്ള ആദ്യ 3 ദിവസങ്ങളിലുമാന് ആളുകളിൽ നിന്നും റോട്ടാവൈറസ് മറ്റുള്ളവരെ ബാധിക്കാനുള്ള സാധ്യത കൂടുതലാകുന്നത്. റോട്ടവൈറസ് ഉള്ള ആളുകാലിൽ നിന്നും രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മുൻപും മറ്റുള്ളവരെ ബാധിക്കുന്നതാണ് .

റോട്ടവൈറസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

റോട്ടവൈറസ് രോഗം സാധാരണയായി വേഗത്തിൽ ബാധിക്കുന്നു (ഏകദേശം 2 ദിവസത്തിനുള്ളിൽ), 3 മുതൽ 8 ദിവസം വരെ ഛർദ്ദിയും വയറിളക്കവും ഉണ്ടാകുന്നു.

റോട്ടവൈറസ് രോഗത്തിന്റെ ലക്ഷണങ്ങൾ വ്യത്യസ്തമാണ്, ഇതിൽ അയഞ്ഞ മലം മുതൽ കഠിനമായ വയറിളക്കം, ഛർദ്ദി, നിർജ്ജലീകരണം, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ, മരണത്തിലേക്ക് നയിക്കുന്ന ഷോക്ക് എന്നിവ വരെ ഉൾപ്പെടുന്നു.

പനി, അടിവയറുവേദന, വിശപ്പില്ലായ്മ എന്നിവയും ഉണ്ടാകാം.

ഒരു കുട്ടിക്ക് റോട്ടവൈറസ് വാക്സിനേഷൻ എപ്പോഴാണ് നൽകേണ്ടത്?

എ സി വി ഐ പി (ഐ എ പി) അനുസരിച്ച്, റോട്ടവൈറൽ വയറിളക്കത്തിനുള്ള വാക്സിനേഷൻ ആറാഴ്ച പ്രായമുള്ളപ്പോൾ മുതൽ ആരംഭിക്കണം.

വാക്സിനേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ (പീടിയാട്രീഷ്യൻ) സമീപിക്കുക.

കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.

റോട്ടവൈറസ് വാക്സിനേഷനുമായി ബന്ധപ്പെട്ട പൊതുവായ പാർശ്വഫലങ്ങൾ എന്തൊക്കെയാണ്?

പാർശ്വഫലങ്ങൾ ഉണ്ടാകുന്ന വളരെ വിരളമാണ്, ഇവയിൽ സാധാരണയായി നേരിയ തോതിൽ ഉള്ള അസ്വസ്ഥത, ഛർദ്ദി, വയറിളക്കം എന്നിവയാണ് കാണപ്പെടുന്നത്.

ചില കേസുകൾ റോട്ടാവൈറസ് വാക്‌സിനേഷന്റെ ആദ്യ അല്ലെങ്കിൽ രണ്ടാമത്തെ ഡോസിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ ഇൻറസ്‌സസ്സെപ്ഷൻ (മലവിസർജ്ജനത്തിലുള്ള തടസ്സം) ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്

പാർശ്വഫലങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ദയവായി നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.

പതിവുചോദ്യങ്ങൾ

ആര്‍ക്കെല്ലാമാണ്‌ റോട്ടവൈറസ് അപകടസാധ്യത ഉള്ളത്? -

ശിശുക്കളിലും ചെറിയ കുട്ടികളിലുമാണ് റോട്ടവൈറസ് രോഗം കൂടുതലായി കണ്ടുവരുന്നത്. 3-5 വയസ്സ് പ്രായമാകുമ്പോഴേക്കും റോട്ടാവൈറസുകൾ മിക്കവാറും എല്ലാ കുട്ടികളെയും ബാധിക്കുകയും ചെയ്യുന്നു ഇത് ആഗോളതലത്തിൽ തന്നെ 5 വയസ്സിന് താഴെയുള്ള കുട്ടികളിൽ കടുത്ത നിർജ്ജലീകരണ വയറിളക്കത്തിന്റെ കാരണമാണ്.

റോട്ടവൈറസ് മൂലമുള്ള വയറിളക്കം മറ്റ് തരത്തിലുള്ള വയറിളക്ക രോഗങ്ങളിൽ നിന്നും നിന്ന് വ്യത്യസ്തമാണോ?-

അതെ, റോട്ടവൈറസ് വയറിളക്കം മറ്റ് തരത്തിലുള്ള വയറിളക്ക രോഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. കുഞ്ഞിന് പനി, ഛർദ്ദി, കഠിനമായ വയറിളക്കം എന്നിവ അനുഭവപ്പെടാം. വയറിളക്കം ഒരു ദിവസം 15 തവണയിൽ കൂടുതൽ സംഭവിക്കുകയും 9 ദിവസം വരെ തുടരുകയും ചെയ്യാം. ഇത് ഗുരുതരമായ നിർജ്ജലീകരണത്തിലേക്ക് നയിക്കുന്നതിനാൽ പലപ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടത് ആവശ്യമായി വരുന്നു.

ഇന്ത്യയിൽ റോട്ടവൈറസ് വയറിളക്കം എത്രത്തോളം സാധാരണമാണ്?-

കണക്കുകൾ പ്രകാരം, റോട്ടാവൈറസ് വയറിളക്കം മൂലം ഇന്ത്യയിൽ പ്രതിവർഷം 8.7 ലക്ഷം പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു. അതായത് 31 കുട്ടികളിൽ 1 കുട്ടി വീതം റോട്ടവൈറസ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്.

ഇന്ത്യയിലെ കുട്ടികൾക്കിടയിൽ ഈ രോഗത്തിന്റെ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള കാലഘട്ടമാണ് ജീവിതത്തിന്റെ ആദ്യ വർഷം. എന്റെ കുഞ്ഞിന്റെ ശുചിത്വത്തിൽ ഞാൻ വളരെയധികം ശ്രദ്ധിക്കാറുണ്ട്. എന്നിരുന്നാലും റോട്ടവൈറസ് വയറിളക്കത്തെക്കുറിച്ച് ഞാൻ ആശങ്കപ്പെടേണ്ടതുണ്ടോ?

- ഉണ്ട്. മെച്ചപ്പെട്ട ശുചിത്വവും ശുചീകരണ നടപടികളും കൊണ്ട് പോലും റോട്ടാവൈറസ് വയറിളക്കം ഒഴിവാക്കാൻ കഴിയില്ല, കാരണം റോട്ടാവൈറസ് ഗുരുതരമായ ഒരു വൈറസാണ്. ഇതിന് നിരവധി ദിവസങ്ങൾ മറ്റു വസ്തുക്കളിൽ സജീവമായിരിക്കാൻ സാധിക്കും. കൈ കഴുകി അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയാൽ പോലും റോട്ടവൈറസ് തടയുക എന്നത് വളരെ ബുദ്ധിമുട്ടാണ്.

റോട്ടാവൈറസ് വയറിളക്കം മൂലമുള്ള നിർജ്ജലീകരണം ഓ ആർ എസ് ഉപയോഗിച്ച് എനിക്ക് വീട്ടിൽ തന്നെ നിയന്ത്രിക്കാൻ കഴിയുന്നതാണോ?-

റോട്ടാവൈറസ് ബാധിച്ചു വയറിളക്കമുള്ള കുട്ടികളിൽ ഛർദ്ദിയും കൂടുതലായി നടക്കുന്നു, അതിനാൽ വായിലൂടെ നൽകുന്ന മരുന്നുകൾ ഉപയോഗിച്ച് നിർജലീകരണം തടയുന്നത് (ഓറൽ റീഹൈഡ്രേഷൻ) ബുദ്ധിമുട്ടാണ്. ഇതിനെത്തുടർന്ന് കടുത്ത വയറിളക്കം ഉണ്ടാകുന്നതിനാൽ ശിശുക്കൾക്ക് ധാരാളം ശരീര ദ്രാവകങ്ങൾ നഷ്ടപ്പെടുന്നു, അവ അടിയന്തിരമായി പുനഃസ്ഥാപിക്കേണ്ടതുണ്ട്, പലപ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന എന്നത് തന്നെ ആവശ്യമായി വരുന്നതാണ്.

റോട്ടവൈറസ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ക്ക് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.

റോട്ടവൈറസ് വയറിളക്കത്തിൽ നിന്ന് എന്റെ കുഞ്ഞിനെ എനിക്ക് എങ്ങനെ സംരക്ഷിക്കാനാകും?-

കൈകഴുകലും വൃത്തിയും പോലെയുള്ള നല്ല ശുചിത്വവും വളരെ പ്രധാനമാണ്, എന്നാൽ ഇവയൊന്നും തന്നെ രോഗം പടരുന്നത് നിയന്ത്രിക്കാൻ പര്യാപ്തമല്ല. റോട്ടവൈറസ് വാക്സിനേഷൻ നിങ്ങളുടെ കുട്ടിയെ റോട്ടവൈറസ് രോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമാണ്. റോട്ടവൈറസ് വാക്സിനേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.

റോട്ടാവൈറസ് വാക്സിനേഷൻ എടുത്ത് കഴിഞ്ഞാൽ എന്റെ കുഞ്ഞിന് വയറിളക്കം ഉണ്ടാനുള്ള സാധ്യതയുണ്ടോ ?-

വിവിധ വൈറസുകളും ബാക്ടീരിയകളും വയറിളക്കത്തിന് കാരണമാകാം. എന്നിരുന്നാലും, ഗുരുതരമായ നിർജ്ജലീകരണ വയറിളക്കത്തിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് റോട്ടാവൈറസ്, ഇതിൽ ആശുപത്രി ആവശ്യമായി വന്നേക്കാം. റോട്ടാവൈറസിനെതിരായ വാക്സിനേഷൻ നിങ്ങളുടെ കുഞ്ഞിനെ ഇത്തരത്തിലുള്ള ഗുരുതരമായ നിർജ്ജലീകരണ വയറിളക്കത്തിൽ നിന്നും റൊട്ടാവൈറസ് മൂലമുണ്ടാകുന്ന അനുബന്ധ ആശുപത്രി സന്ദർശനങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.

പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ.

ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. വാക്സിനേഷനായി സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ആനിമേഷൻ എന്നിവ ചിത്രീകരണത്തിന് മാത്രമുള്ളതാണ്.

ನಿಮ್ಮ ಮಗುವಿನ ರಕ್ಷಣೆಯಲ್ಲಿರುವ ಸಂಭಾವ್ಯ ನ್ಯೂನತೆಗಳನ್ನು ಪತ್ತೆ ಮಾಡಿ

ನಿಮ್ಮ ಮಗು ಯಾವುದಾದರೂ ಲಸಿಕೆ(ವ್ಯಾಕ್ಸಿನೇಷನ್) ಪಡೆಯುತ್ತಿಲ್ಲವೆಂದಾದರೆ ಅದನ್ನು ಪರೀಕ್ಷಿಸಲು ನಿಮ್ಮದೇ ಒಂದು ವೇಳಾಪಟ್ಟಿಯನ್ನು ಸಿದ್ಧಪಡಿಸಿಕೊಳ್ಳಿ*

ಈಗಲೇ ಬಳಸುವುದನ್ನು ಆರಂಭಿಸಿ

2021(c) ഗ്ലാക്കോസ്മിത്ത്ക്ലിൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം
സ്വകാര്യതാ നയം | കുക്കികൾ നയം | നിരാകരണം

നിരാകരണം:
ഈ വെബ്‌സൈറ്റ് ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർക്ക് മാത്രമാണ്.
ഐ എ പി (ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്) യുടെ പതിവ് പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ),ക്യാച്ചപ്പ് വാക്സിനേഷൻ ശുപാർശകളിൽ പ്രതിരോധിക്കുന്നതായി സൂചിപ്പിക്കുന്ന രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രോഗങ്ങളാണ് ഇവിടെ പരാമർശിച്ചിരിക്കുന്നപട്ടിക. ലിസ്റ്റിൽ ഉൾപ്പെടാതെയുള്ള രോഗങ്ങളും കുട്ടിയെ ബാധിച്ചേക്കാം. കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.
പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ. ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. കുത്തിവയ്പ്പിനായി (വാക്സിനേഷൻ) സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ഈ മെറ്റീരിയലിൽ ഡോക്ടർ കാണിച്ചിട്ടുള്ളവയെല്ലാം തന്നെ ചിത്രീകരണ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതും പ്രൊഫഷണലായുള്ള മാതൃകകളുമാണ്
സി എൽ കോഡ്: NP-IN-ABX-WCNT-210003, ഡി ഓ പി ഡിസംബർ 2021

പങ്കിടുക
പങ്കിടുക
Vaccination Tracker