അണുബാധയുടെ തീവ്രതയെ ആശ്രയിച്ച്, ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി ബാക്ടീരിയ പല രോഗങ്ങൾക്കും സങ്കീർണതകൾക്കും ഇടയാക്കും.
ഉദാഹരണത്തിന്:
ന്യുമോണിയ - ഇത് പ്രധാനമായും
ശ്വാസകോശത്തെ ബാധിക്കുന്ന ഒരു
ശ്വാസകോശ അണുബാധയാണ്
ലക്ഷണങ്ങളിൽ ഇനിപറയുന്നവ ഉള്‍പ്പെടുന്നു:
പനിയും കുളിരും
ചുമ
ശ്വാസതടസ്സം അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട്
വിയര്‍പ്പ്
നെഞ്ചുവേദന
തലവേദന
പേശികളിൽ വേദന അല്ലെങ്കിൽ കഴപ്പ്
അമിതമായ ക്ഷീണം
ബാക്ടീരിയ മെനിഞ്ചൈറ്റിസ് - ഇത് തലച്ചോറിനും സുഷുമ്നാ നാഡിക്കും ചുറ്റുമുള്ള സംരക്ഷിത മെംബ്രന് ഉണ്ടാകുന്ന വീക്കമാണ്. ഇത് ശാശ്വതമായ വൈകല്യത്തിലേക്കോ മരണത്തിലേക്കോ നയിച്ചേക്കാവുന്ന ഗുരുതരവും ജീവന് ഭീഷണിയായെക്കാവുന്നതുമായ അവസ്ഥയാണ് ലക്ഷണങ്ങളിൽ ഇനിപറയുന്നവ ഉള്‍പ്പെടുന്നു:
പനി
തലവേദന
കഴുത്തു വേദന
ഓക്കാനം
ഫോട്ടോഫോബിയ (പ്രകാശത്തോടുള്ള ഭയം, അല്ലെങ്കിൽ സംവേദനക്ഷമത)
ആശയക്കുഴപ്പം
രക്തത്തിലെ അണുബാധകൾ - ഇത് രക്തത്തിലെ സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന രോഗങ്ങളെ സൂചിപ്പിക്കുന്നു. ലക്ഷണങ്ങളിൽ ഇനി പറയുന്നവ ഉൾപ്പെടുത്തുന്നു
പനിയും കുളിരും
അമിതമായ ക്ഷീണം
വയറിലെ വേദന
ഛർദ്ദിയോട് കൂടിയതോ അല്ലാത്തതോ ആയ ഓക്കാനം
വയറിളക്കം
ഉത്ക്കണ്ഠ
ശ്വാസതടസ്സം അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് മാനസിക നിലയിലെ തകരാറുകൾ (ആശയക്കുഴപ്പം)