ഇല്ല, ഹെപ്പറ്റൈറ്റിസ് എയ്ക്കുള്ള വാക്സിനേഷൻ ഹെപ്പറ്റൈറ്റിസ് ബി അണുബാധയിൽ നിന്ന് സംരക്ഷണം നൽകുന്നില്ല. ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ പ്രത്യേകം എടുക്കുന്നതാണ് നല്ലത്.
You are now leaving GSK’s website and are going to a website that is not operated/controlled by GSK. Though we feel it could be useful to you,we are not responsible for the content/service or availability of linked sites. You are therefore mindful of these risks and have decided to go ahead.
Agree Agree Agree Stayഹെപ്പറ്റൈറ്റിസ് ബി മൂലമുണ്ടാകുന്ന അണുബാധയാണ് ഹെപ്പറ്റൈറ്റിസ് എ ഇത് കുത്തിവയ്പ്പിലൂടെ (വാക്സിനേഷൻ) തടയാനാകും
ഈ കുത്തിവയ്പ്പുകളുടെ (വാക്സിനേഷൻ) ഒരു ഡോസ് നിങ്ങൾക്ക് നിശ്ചിത സമയത്ത് എടുക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരുകയാണെങ്കിൽ ക്യാച്ച്-അപ്പ് കുത്തിവയ്പ്പിനായി (വാക്സിനേഷൻ) നിങ്ങൾക്ക് ഡോക്ടറുമായി ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ ഹെപ്പറ്ററ്റിസ് ബി കുത്തിവയ്പിനെ (വാക്സിനേഷൻ) കുറിച്ച് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക.
ഹെപ്പറ്റൈറ്റിസ് ബി എന്നത് ഹെപ്പറ്റൈറ്റിസ് ബി വൈറസ് മൂലമുണ്ടാകുന്ന കരൾ അണുബാധയാണ്. ഇത് കരളിനെ ബാധിക്കുകയും നിശ്ചിത (ഹ്രസ്വകാല) കാലയളവിലേക്കുള്ളതോ അല്ലെങ്കിൽ വിട്ടുമാറാത്തതോ (ദീർഘകാല) ആയ രോഗത്തിന് കാരണമാകുകയും ചെയ്യും.
കുട്ടികളിൽ ദീർഘകാല അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഹെപ്പറ്റൈറ്റിസ് ബി അണുബാധയുള്ള മുതിർന്നവരിൽ 2-6 ശതമാനം പേർക്ക് മാത്രമേ ദീർഘകാല രോഗത്തിന് അല്ലെങ്കിൽ അണുബാധയ്ക്ക് സാധ്യതയുള്ളൂ, ശിശുക്കൾക്കിടയിൽ ഈ സംഖ്യ 90% വരെയാകാം.
രോഗബാധിതരായ എല്ലാവർക്കും രോഗലക്ഷണങ്ങൾ അനുഭവപ്പെടില്ലെങ്കിലും, ചിലർക്ക് സിറോസിസ് (ഗുരുതരമായ കരൾ രോഗം), ലിവർ ക്യാൻസർ തുടങ്ങിയ അവസ്ഥകൾ നേരിടേണ്ടി വന്നേക്കാം, അത് മരണകാരണവുമായേക്കാം.
ഹെപ്പറ്റൈറ്റിസ് ബി ബാധിതരാകാനുള്ള സാധ്യത ജനനം മുതൽ ആരംഭിക്കുന്നു. സാധാരണയായി ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചേക്കാവുന്ന ചില മാർഗങ്ങൾ ഇതാ:
മുലയൂട്ടൽ, ആലിംഗനം, ചുമ, തുമ്മൽ, കൈകൾ പിടിക്കുക, അല്ലെങ്കിൽ പാത്രങ്ങൾ, ഭക്ഷണം, വെള്ളം പങ്കുവയ്ക്കുക എന്നിവയിലൂടെ വൈറസ് പടരില്ല.
അണുബാധയുടെ ആദ്യ ദിവസങ്ങളിൽ, ഒരാൾക്ക് രോഗലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടേക്കില്ല. നേരിയ രീതിയിലുള്ള രോഗാവസ്ഥയിൽ ഇനിപ്പറയുന്ന ലക്ഷണങ്ങൾ അനുഭവപ്പെടാം:
മഞ്ഞപ്പിത്തം (കണ്ണുകൾക്കും ചർമ്മത്തിനും മഞ്ഞ നിറം)
ചർദ്ദി
അടിവയർ വേദന
ഓക്കാനം (വയറ്റിൽ അസ്വ്സതത് തോന്നുകയോ ഛർദ്ദിക്കാൻ തോന്നുകയോ ചെയ്യുന്നു)
ക്ഷീണം (കടുത്ത തളർച്ച അല്ലെങ്കിൽ മടുപ്പ്)
കടും നിറത്തിലുള്ള മൂത്രം
ഈ ലക്ഷണങ്ങൾ ഏതാനും ആഴ്ചകളോളം നീണ്ടുനിൽക്കാം. ചില സന്ദർഭങ്ങളിൽ, കഠിനമായ ഹെപ്പറ്റൈറ്റിസ് ഉള്ള ആളുകൾക്ക് ഗുരുതരമായ കരൾ രോഗം ഉണ്ടായേക്കാം, ഇത് മരണകാരണവുമായേക്കാം.
ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ ഷെഡ്യൂളുകൾ കണിശത കുറവുള്ളവയാണ്, ഇത് ഒന്നിലധികം ഓപ്ഷനുകൾ നൽകുന്നു.
ഇവയിൽ ഇനിപറയുന്നവ ഉൾപ്പെടുന്നു:
ജനനസമയത്ത്, 6 &14 ആഴ്ചകളിൽ
ജനനസമയത്ത്, 6 ആഴ്ചകൾ, 6 മാസങ്ങൾ
ജനനസമയത്ത്, 6 ആഴ്ചകൾ, 10 ആഴ്ചകൾ, 14 ആഴ്ചകൾ
ഹെപ്പറ്റൈറ്റിസ് ബി വാക്സിനുകൾ ഒറ്റയ്‌ക്കോ സംയോജിതമായോ ലഭ്യമാണ്. കുത്തിവയ്പ്പ് (വാക്സിനേഷൻ) എടുക്കാൻ സാധിക്കാതെ വരുകയാണെങ്കിൽ, ഹെപ്പറ്റൈറ്റിസ് ബിയ്‌ക്കുള്ള ക്യാച്ച്-അപ്പ് വാക്‌സിനേഷൻ ഒരു ഡോക്ടറുടെ ഉപദേശപ്രകാരം എടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക
ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷനുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ചില പ്രതികൂല ഫലങ്ങളിൽ ഇനിപറയുന്നവ ഉൾപ്പെടുന്നു, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുന്നില്ല:
• തലവേദന
• പനി
• ഇഞ്ചക്ഷൻ എടുത്ത ഭാഗത്ത് ചുവപ്പ് അല്ലെങ്കിൽ വീക്കം
പാർശ്വഫലങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ദയവായി നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.
ഇല്ല, ഹെപ്പറ്റൈറ്റിസ് എയ്ക്കുള്ള വാക്സിനേഷൻ ഹെപ്പറ്റൈറ്റിസ് ബി അണുബാധയിൽ നിന്ന് സംരക്ഷണം നൽകുന്നില്ല. ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ പ്രത്യേകം എടുക്കുന്നതാണ് നല്ലത്.
പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ.
ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. വാക്സിനേഷനായി സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ആനിമേഷൻ എന്നിവ ചിത്രീകരണത്തിന് മാത്രമുള്ളതാണ്.