എന്താണ് പോളിയോ, എന്റെ ശിശുവിന് അത് എങ്ങനെ ഉണ്ടാകാം?
പോളിയോ ഒരു വെറസ് കാരണം ഉണ്ടാകുന്ന തീവ്രമായ സാംക്രമിക ശേഷിയുളള ഒരു രോഗമാണ്. അത് നാഡീ വ്യവസ്ഥയെ ബാധിക്കുന്നു. കൂടാതെ പക്ഷാഘാതം, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയ്‌ക്ക് കാരണമായേക്കാവുന്നതും കൂടാതെ ചിലപ്പോള്‍ മരണത്തിന് പോലും ഇടവരുത്താവുന്നതുമാണ്. പോളിയോ പ്രധാനമായും ബാധിക്കുന്നത് 5 വയസ്സിന് താഴെയുള്ള കുട്ടികളെയാണ്. ഇത് ഉയര്‍ന്ന വ്യാപന ശേഷിയുളള ഒരു പകര്‍ച്ചവ്യാധിയാണ്. ഇത് മുഖ്യമായും മലത്തിലൂടെ വായ വഴിയായി അല്ലെങ്കില്‍ ഒരു സാധാരണ മാദ്ധ്യമത്തിലൂടെ (ഉദാഹരണത്തിന്, മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ) ഒരു വ്യക്തിയില്‍ നിന്ന് മറൊരു വ്യക്തിയിലേക്ക് പടരുന്നു. കൂടാതെ, മലിനമായ കളിപ്പാട്ടങ്ങള്‍ പോലെയുള്ള വസ്‌തുക്കള്‍ നിങ്ങളുടെ കുട്ടി വായില്‍ വെച്ചാലും അവര്‍ക്ക് അണുബാധയുണ്ടാകാം.
എന്റെ കുഞ്ഞിന് പോളിയോ വന്നാല്‍ എന്ത് സംഭവിക്കും?
സിഡിസിയുടെ അഭിപ്രായത്തില്‍, പോളിയോ വൈറസ് അണുബാധയുള്ള 4 വ്യക്തികളില്‍ 1 വ്യക്തിക്ക് തൊണ്ടവേദന, പനി, ക്ഷീണം, ഓക്കാനം, തലവേദന, ഉദര വേദന എന്നിവ ഉള്‍പ്പെടുന്ന ജലദോഷപ്പനിയടേതു പോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടാകും. രോഗികളില്‍ ഒരു വിഭാഗത്തിന് മസ്‌തിഷ്‌കവും സുഷുമ്‌നാ നാഡിയും ഉള്‍പ്പെടുന്ന ലക്ഷണങ്ങള്‍ ഉണ്ടാകാം. പോളിയോയുമായി ബന്ധപ്പെട്ട ഏറവും ഗുരുതരമായ തീവ്രമായ ലക്ഷണമാണ് പക്ഷാഘാതം. ഇത് സ്ഥിരമായ ശാരീരിക വൈകല്യത്തിലേക്കും മരണത്തിലേക്കും നയിച്ചേക്കാം.
പോളിയോയില്‍ നിന്ന് എന്റെ നവജാതശിശുവിനെ സംരക്ഷിക്കാനുള്ള വഴികള്‍ എന്തൊക്കെയാണ്?
പോളിയോ തടയാനുള്ള ഏറവും ഫലപ്രദമായ മാര്‍ഗ്ഗം വാക്‌സിനേഷനാണ്. സ്വീകരിക്കാവുന്ന മറ് നടപടികളില്‍ ശുചീകരണ സന്പ്രദായങ്ങളും ശരിയായ ശുചിത്വവും ഉള്‍പ്പെടുന്നു. പോളിയോയ്‌ക്കെതിരായ വാക്‌സിനേഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക.